News Week
Magazine PRO

Company

നഴ്സിംഗ് ഓഫീസർമാരുടെ നിയമന പരീക്ഷയിൽ ആൾമാറാട്ടം;തൊഴിലറിയാതെ ജോലിക്ക് കയറിയ നാല് പേരെ ദില്ലി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു

Date:

ന്യൂഡൽഹി: എംയിസ് ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയിൽ ആൾമാറാട്ടം. നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ഡോ. റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രി പിരിച്ചുവിട്ടു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 

രാജ്യത്തെ വിവിധ എംയിസുകളിലേക്കുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനാണ് നോർസെറ്റ് (NORSET) എന്ന കേന്ദ്രീകൃത പരീക്ഷയാണ് നടക്കാറുള്ളത്.  2019 മുതൽ ഈ പരീക്ഷ വഴിയാണ് ആർഎംഎൽ , സഫ്ദർജംഗ് തുടങ്ങി കേന്ദ്രസർക്കാരിന്റെ കീഴിലുള്ള  ആശുപത്രികളിലേക്കുള്ള നിയമനം നടത്തുന്നത്. ഇതിനിടെയാണ് 2022 ൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആർഎംഎൽ ആശുപത്രിയിൽ നടന്ന നിയമനത്തിലെ ആൾമാറാട്ടക്കഥ പുറത്ത് വന്നിരിക്കുന്നത്. 
ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്ക് നഴ്സിംഗ് തൊഴില്‍ സംബന്ധമായ യാതൊരു അറിവോ ധാരണയോ ഇല്ലെന്നതാണ് കൗതുകം. നിജ:സ്ഥിതി വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിവാകുന്നത് –   പരീക്ഷയെഴുതി നിയമനം ലഭിച്ചവരല്ല ആശുപത്രിയില്‍ ജോലിക്ക് കയറിയിട്ടുള്ളത്!    . ഇതോടെ ജോലിക്കെത്തിയ നാല് പേരെയും പുറത്താക്കി. സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തോയന്നതടക്കം ചോദ്യങ്ങളോട് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പരീക്ഷ അട്ടിമറിയില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

രണ്ടായിരം പേരുടെ റാങ്ക് ലിസ്റ്റാണ് നോർസെറ്റ് വഴി പ്രസിദ്ധീകരിച്ചത്. ഇതിൽ ഇരൂന്നൂറിലേറെ പേർ ആർഎംഎല്ലിൽ ഇതിനോടകം നിയമനം നേടി. പല ആശുപത്രികളിലും നിയമന സമയത്ത് ബയോമെട്രിക്ക് പരിശോധന ഇല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായിട്ടില്ല. 2023 ൽ നോർസെറ്റ് പരീക്ഷയുടെ ചോദ്യപ്പേർ ചോർന്നതും വിവാദമായിരുന്നു. ദില്ലി എംയിസിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. എംയിസിന്റെ പ്രതികരണം തേടിയെങ്കിലും മറുപടി ലഭ്യമായില്ല.

Share post:

Popular

More like this
Related

മുനമ്പം സന്ദർശിച്ച് കേന്ദ്രമന്ത്രി ; മുഖം തെളിയാതെ സമരസമിതി

കൊച്ചി: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിൻ്റെ മുനമ്പം സന്ദര്‍ശനത്തിൽ ഒട്ടേറെ പ്രതീക്ഷകളായിരുന്നു സമരസമിതിക്കുണ്ടായിരുന്നത്....

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...