പാരിസ്: ഒളിംപിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ പി.വി. സിന്ധുവിനു അനായാസ ജയം. മാലദ്വീപ് താരം എഫ്.എന്‍. അബ്ദുൽ റസാഖിനെയാണ് സിന്ധു ആദ്യ പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്കോർ– 21–9, 21–9. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി.
ജൂലൈ 31നാണ് രണ്ടാം മത്സരം.

10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ താരം രമിതാ ജിൻഡാൽ ഫൈനലിൽ കടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനൽ മത്സരം. ഇതേയിനത്തിൽ എളവേനിൽ വാളറിവൻ ഫൈനൽ റൗണ്ടിലെത്താതെ പുറത്തായി. പുരുഷൻമാരുടെ മെൻസ് സിംഗിൾസ് സ്കൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാമതായാണ് ബൽരാജ് ഫിനിഷ് ചെയ്തത്.