യുഎസിൽ മക്‌ഡൊണാൾഡ്‌സിൽ നിന്ന് ഭക്ഷണം കഴിച്ച ഒരാൾ മരിച്ചു, ഭക്ഷ്യവിഷബാധയിൽ നിരവധി പേർ ചികിത്സ തേടി ആശുപത്രിയിൽ

Date:

വാഷിങ്ടൻ ∙ ആഗോള ഫാസ്റ്റ്‌ഫൂഡ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സിൽ നിന്ന് ഭക്ഷണം കഴിച്ച ഒരാൾ മരിച്ചു, യുഎസിലാണ് സംഭവം. ഭക്ഷ്യവിഷബാധയിൽ നിരവധി പേർ ചികിത്സയിലാണ്.

മക്‌ഡൊണാൾഡിൻ്റെ ക്വാർട്ടർ പൗണ്ടർ ഹാംബർഗറിൽ നിന്നു കടുത്ത ഇ–കോളി ബാധയേറ്റാണ് ഒരാൾ മരിച്ചതും ഡസൻ കണക്കിന് ആളുകൾക്ക് അസുഖം ബാധിച്ചതെന്നും യുഎസ് സെൻ്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.

സെപ്റ്റംബർ അവസാനം ആരംഭിച്ച രോഗബാധ 10 പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. 49 കേസുകളിൽ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്കയിലുമാണ്. 10 പേരാണ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരു കുട്ടിക്കു വൃക്കകളെ ബാധിക്കുന്ന ഗുരുതരമായ ഹീമോലിറ്റിക് യൂറിമിക് സിൻഡ്രോമിന് കൂടി കാരണമായിട്ടുണ്ട്. പ്രായമുള്ള ആളാണു കൊളറാഡോയിൽ മരിച്ചതെന്നും സിഡിസി അറിയിച്ചു.

അസുഖം ബാധിച്ച എല്ലാ ആളുകളിലും ഒരേ ഇ–കോളിയാണു കണ്ടെത്തിയത്. ഇവരെല്ലാം മക്‌ഡൊണാൾഡ്സിൽ നിന്നു ഭക്ഷണം കഴിച്ചതായും ‌റിപ്പോർട്ട് ചെയ്തു. രോഗത്തിനു കാരണമായ കൃത്യമായ ചേരുവ ഏതെന്നു കണ്ടെത്തിയിട്ടില്ല. ഉള്ളിയും ബീഫ് പാറ്റികളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവ രണ്ടും രോഗബാധിത സംസ്ഥാനങ്ങളിലെ റസ്റ്റോറന്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിഡിസിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മക്‌ഡൊണാൾഡ്‌സിൻ്റെ ഓഹരികൾ 6 ശതമാനത്തിലേറെ ഇടിഞ്ഞതായും ബിസിനസ്സ് ലോകത്ത് നിന്ന് വാർത്തകൾ വരുന്നുണ്ട്..

Share post:

Popular

More like this
Related

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...