പാചക വാതക സിലിണ്ടറിന്റെ വര്‍ദ്ധിപ്പിച്ചവില നിലവില്‍ വന്നു

Date:

ന്യൂഡൽഹി : പാചക വാതക സിലിണ്ടറിന്റെ വർദ്ധിപ്പിച്ച വില നിലവിൽ വന്നു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. 39 രൂപയാണ് 19 കിലോഗ്രാമുള്ള വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,691.5 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1701 രൂപയായി ഉയര്‍ന്നു.

ജൂലൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികള്‍ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. അതിന് മുമ്പ് ജൂണില്‍ 69.50 രൂപയും മെയ് മാസത്തില്‍ 19 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Share post:

Popular

More like this
Related

മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂ ; ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ല’ –  ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ...

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...