ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ഇന്ത്യ; കാത്തിരുന്നത് പുതുചരിത്രം

Date:

ചെന്നൈ: ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. ആർ അശ്വിൻ്റെ ഓൾറൗണ്ട് മികവും രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ നിർണ്ണായക പ്രകടനവും മുതൽക്കൂട്ടാക്കിയ ഇന്ത്യ 280 റൺസിൻ്റെ വിജയമാണ് നേടിയത്.

515 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സിൽ നിന്ന് വ്യത്യസ്തമായി ഞായറാഴ്ച അമ്പേ മോശാവസ്ഥയിലായിരുന്നു. ആർ അശ്വിൻ്റേയും (6 വിക്കറ്റ്) രവീന്ദ്ര ജഡേജയുടേയും (3 വിക്കറ്റ്) ബൗളിംഗ് മികവിലാണ് ബംഗ്ലദേശിനെ 234 റൺസിൽ പുറത്താക്കിയത്. കരിയറിൽ നാലാം തവണയാണ് അശ്വിൻ സെഞ്ച്വറിയടിച്ച് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ചെന്നൈയിലെ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തോൽവിയിലേറെ വിജയങ്ങളുടെ എണ്ണത്തിൽ മുൻപന്തിയിലെത്തി പുതു ചരിത്രമെഴുതി ഇന്ത്യ.

ടെസ്റ്റില്‍ ഇതുവരെ ഇന്ത്യ 581 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 178 തോല്‍വികളും 222 സമനിലകളുമുണ്ടായിരുന്ന ഇന്ത്യയുടെ ജയങ്ങളുടെ എണ്ണം ചെന്നൈ ടെസ്റ്റ്
വിജയത്തോടെ 179 ആയി ഉയര്‍ന്നു.

,.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...