[ Photo Courtesy : AP ]
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ തോറ്റു. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 125 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ലക്ഷ്യം കണ്ടു. ട്രിസ്റ്റണ്‍ സ്റ്റെപ്‌സിന്റെ (47) ഇന്നിങ്‌സാണ് നിർണ്ണായകമായത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് ഇന്ത്യ നേടിയത്.

(
(5 വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തി ) ‘
125 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് 2.5 ഓവറില്‍ വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി കളി പിടിക്കാൻ ശ്രമം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബസ് വിലങ്ങുതടിയായി. പുറത്താവാതെ 47 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബസാണ് ദക്ഷിണാഫ്രിക്കക്ക് ജയമൊരുക്കിയത്. ഹെന്‍ഡ്രിക്ക്സ് (24), റിക്കല്‍ട്ടണ്‍ (13) എന്നിവരുമാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് കരസ്ഥമാക്കി