ശ്രീജേഷ് രക്ഷകൻ ; ഇന്ത്യ സെമിയില്‍, ഒളിംപിക്സ് ഹോക്കിയില്‍ തകര്‍ത്തെറിഞ്ഞത് ബ്രിട്ടനെ

Date:

പാരീസ്: ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റ മാന്ത്രിയ കൈയ്യടക്കത്തിൽ ബ്രിട്ടനെ തോല്‍പ്പിച്ച് പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചപ്പോൾഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിൽ ഇന്ത്യ വിജയം കവർന്നു. നാല് ഗോളുകള്‍‍ നേടിയ ഇന്ത്യക്കെതിരെ ബ്രിട്ടന് രണ്ട് പന്തുകൾ മാത്രമെ വലയ്ക്കുള്ളിലാക്കാനായുള്ളൂ. ബ്രിട്ടിഷ് താരത്തിൻ്റെ മൂന്നാം ഷോട്ട് ലക്ഷ്യം കാണാതെ പോകുകയും നാലാം ഷോട്ട് ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തതോടെ. ഇന്ത്യൻ ജയം ഉറപ്പായി. 

സെമിയില്‍ അര്‍ജന്‍റീന– ജര്‍മനി മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. കളിയുടെ തടക്കത്തില്‍ തന്നെ ഇന്ത്യയുടെ അമിത് രോഹിദാസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് നാല്‍പത് മിനുട്ടിലധികം ഇന്ത്യ പത്ത് പേരുമായാണ് കളിച്ചത്. ഒരാള്‍ കുറഞ്ഞിട്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിലൂടെ ഇന്ത്യ ലീഡ് നേടി. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ബ്രിട്ടന്‍ സമനില പിടിച്ചു. തുടര്‍ന്നങ്ങോട്ട് ഒരധിക കളിക്കാരന്റെ മുന്തൂക്കത്തില്‍ ബ്രിട്ടന്‍ ആക്രണം കനപ്പിച്ചപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ പ്രതിരോധമൊരുക്കി. അവസാന മിനുട്ടുകളില്‍ ശ്രീജേഷിന്റെ നിര്‍ണായക സേവുകളും കളിയെ ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയി.

സെമിയിലെത്തിയതോടെ മെഡലിന് ഒരു വിജയം അകലെയാണ് ടീം ഇന്ത്യ. സെമിയില്‍ ജയിച്ചാല്‍ 44 വര്‍ഷത്തിന് ശേഷമായിരിക്കും ഇന്ത്യ ഹോക്കി ഫൈനലില്‍ എത്തുക. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...