മാലിദ്വീപ് പ്രസിഡൻ്റിനെ പുറത്താക്കാനുള്ള ഗൂഢാലോചന ബന്ധം : റിപ്പോർട്ട് തള്ളി ഇന്ത്യ

Date:

ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ പുറത്താക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ട് തള്ളി ഇന്ത്യ.
വാഷിംഗ്ടൺ പോസ്റ്റ് ഇന്ത്യയോട് ‘നിർബന്ധിത ശത്രുത’ പുലർത്തുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച തൻ്റെ പ്രതിവാര ബ്രീഫിംഗിൽ ആരോപിച്ചു.

“പ്രസ്തുത പത്രവും റിപ്പോർട്ടറും ഇന്ത്യയോട് നിർബന്ധിത ശത്രുത പുലർത്തുന്നതായി തോന്നുന്നു. അവരുടെ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ഒരു രീതി കാണാം. അവരുടെ വിശ്വാസ്യത നിങ്ങൾ തന്നെ വിലയിരുത്തുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് പറയാൻ ഇതിൽ ഒന്നുമില്ല,” ജയ്‌സ്വാൾ പറഞ്ഞു.

‘ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ്’ എന്ന തലക്കെട്ടിൽ പുറത്ത് വന്ന റിപ്പോർട്ടിലാണ് ആഭ്യന്തര രേഖയെ അടിസ്ഥാനമാക്കി  മാലി പ്രസിഡൻ്റിനെ പുറത്താക്കാൻ പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഇന്ത്യയിൽ നിന്ന് 6 മില്യൺ യുഎസ് ഡോളർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുന്നത്. മുഹമ്മദ് മുയിസുവിൻ്റെ ഇംപീച്ച്‌മെൻ്റിനായി വോട്ടുകൾ നേടുന്നതിനായി മുയിസുവിൻ്റെ സ്വന്തം പാർട്ടിയിൽ നിന്നുള്ള ചിലർ ഉൾപ്പെടെ 40 ഓളം എംപിമാർക്ക് കൈക്കൂലി നൽകാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു. പക്ഷെ, അത് യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും റിപ്പോർട്ട് പറയുന്നു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...