നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ 

Date:

(പ്രതീകാത്മക ചിത്രം)

ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തു. ഇതിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം പ്രതികരണമറിയിക്കുകയും ചെയ്തു.. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രിതമാണെന്ന് സൈന്യത്തിൻ്റെ അറിയിപ്പിൽ പറയുന്നു.

നിയന്ത്രണരേഖയിലെ വിവിധ സ്ഥലങ്ങളിൽ വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം പ്രതിരോധ നടപടികൾ സ്വീകരിച്ചു. അതിർത്തി സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ സൈന്യം സാഹചര്യത്തിന് ആനുസരിച്ച് പ്രതികരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയും പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വെള്ളിയാഴ്ച അക്രമികൾക്കായുള്ള തിരച്ചിലിനിടയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.. സംഭവത്തിൽ ഒളിച്ചിരുന്ന ഒരു ഭീകരന്  പരിക്കേറ്റതായും മറുവശത്ത്, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Share post:

Popular

More like this
Related

പാക് വ്യോമപാത വിലക്ക് ; വിമാന കമ്പനികൾക്ക്  മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വ്യോമയാന...

‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; സംസ്ഥാനങ്ങൾക്ക് അമിത് ഷായുടെ അടിയന്തര നിർദ്ദേശം

ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്...