ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി ; മഹാരാഷ്ട്രയിൽ മഹായുതി

Date:

മുംബൈ: പ്രവചനങ്ങളെ കാറ്റിൽ പറത്തി ജാർഖണ്ഡിൽ ലീഡ് നില ഉയർത്തി വമ്പൻ മുന്നേറ്റവുമായി   ഇന്ത്യ മുന്നണി. ഏറ്റവും ഒടുവിലെ ലീഡ് നിലയിൽ  ഇന്ത്യാ സഖ്യം 51 ഇടത്ത് മുന്നേറ്റം കാഴ്ചവെക്കുമ്പോൾ  എൻഡിഎ 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വരുമ്പോൾ നേരെ തിരിച്ചാണ് കാര്യങ്ങൾ. 288 സീറ്റുകളിൽ 218 ഇടത്ത് മഹായുതി സഖ്യമാണ് മുന്നിൽ. കേവല ഭൂരിപക്ഷത്തിലേക്കാണ് നീക്കം. ഇന്ത്യാ മുന്നണി 59 സീറ്റുകളിലാണ് ലീഡ്.

മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിൻ്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായി. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...