മ്യാൻമറിന് താങ്ങാകാൻ ഇന്ത്യ; രക്ഷാപ്രവർത്തനത്തിന് 80 അംഗ NDRF സംഘം ദുരന്ത ഭൂമിയിലേക്ക്

Date:

.

ന്യൂഡൽഹി : ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം വാഗ്ദാനം ചെയ്ത് 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്.

നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായി എൻഡിആർഎഫ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കൂടാതെയാണ് കൂടുതൽ സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ പുതിയ സംഘം മ്യാൻമറിലേക്ക് തിരിക്കും.

വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതർക്കുള്ള അവശ്യവസ്തുക്കളുമായി മ്യാൻമാറിലേക്ക് പുറപ്പെട്ടിരുന്നു. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.തായ്ലൻഡിനെയും മ്യാൻമറിനെയും ഭീതിയിലാഴ്‌ത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. 2,500-ലധികം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

https://twitter.com/ANI/status/1905947491092365789?t=8IgaZVGTYuxFr7nGg2-JSw&s=19

Share post:

Popular

More like this
Related

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...

ക്വാഡ് മീറ്റിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്

ന്യൂഡൽഹി : ക്വാഡ് ഗ്രൂപ്പിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ...