വാണ്ടറേഴ്സിനെ ‘വണ്ടറ’ടിപ്പിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ 135 റൺസ് ജയം, പരമ്പര (3-1)

Date:

കേപ്ടൗൺ: ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ കിടിലംകൊള്ളിച്ച പ്രകടനവുമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ട്വൻ്റി20 മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. 135 റൺസിനാണ് ഇന്ത്യൻ ജയം. 3-1നാണ് പരമ്പര നേട്ടം. ഇന്ത്യ കുറിച്ച 284 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് ഇന്നിങ്സ് 148 റൺസിൽ അവസാനിച്ചു. സ്കോർ – ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283. ദക്ഷിണാഫ്രിക്ക -18.2 ഓവറിൽ 148 റൺസിന് ഓൾ ഔട്ട്.

വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ഇന്നലെ ഇന്ത്യയുടെ ‘ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഓൾ റൗണ്ട് പ്രകടനം എടുത്ത് പറയേണ്ടതാണ്. ഓപ്പണർമാരായ സജ്ജു സാംസണും അഭിഷേക് ശർമ്മയും തുടങ്ങി വെച്ച ബാറ്റിംഗ് വെടിക്കെട്ട് ശർമ്മ പുറത്തായ ശേഷം എത്തിയ  തിലക് വർമ്മയും ഗംഭീരമാക്കി. ബൗണ്ടറികൾ കൊണ്ടും സിക്സറുകൾ കൊണ്ടും വാണ്ടറേഴ്‌സ് സ്റ്റേഡിയത്തെ കുളിരണിയിച്ച ഇരുവരും പ്രോട്ടീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 51 പന്തിൽ ടീം സ്കോർ നൂറിലെത്തിച്ച ഇന്ത്യ അടുത്ത 34 പന്തുകൾ കൊണ്ട് സ്കോർബോർഡിൽ 200 എഴുതി.

18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശർമ്മ പുറത്താവുമ്പോൾ 5.5 ഓവറിൽ 74 റൺസിലായിരുന്നു ഇന്ത്യ. പിന്നീട് സഞ്ജുവും തിലക് വർമ്മയും സെഞ്ചുറി തികച്ചു. രണ്ടാം വിക്കറ്റിൽ 210 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യക്കായി അടിച്ചെടുത്തത്. 51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടങ്ങുന്നതാണ് സഞ്ജുവിൻ്റെ സെഞ്ചുറി. പരമ്പരയിൽ താരത്തിന്‍റെ രണ്ടാമത്തേയും  ട്വൻ്റി20യിൽ മൂന്നാമത്തേയും സെഞ്ച്വറിയാണിത്. 56 പന്തിൽ ഒമ്പത് സിക്സും ആറു ഫോറുമടക്കം 109 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 

41 പന്തിലാണ് തിലക് വർമ്മ നൂറ് തികച്ചത്. 47 പന്തിൽ 10 സിക്സും ഒമ്പതു ഫോറുമടക്കം 120 റൺസുമായി വർമ്മ ക്രീസിൽ ഉറച്ചുനിന്നു. താരത്തിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും. കഴിഞ്ഞ മത്സരത്തിൽ ട്വന്‍റി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ താരം 1ഠ7 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ തുടർച്ചയായി ട്വന്‍റി20യിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി തിലക്. നേരത്തെ സഞ്ജുവും ഈ നേട്ടം കൈവരിച്ചിരുന്നു. പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരിസ്സുമായി തിരഞ്ഞെടുക്കപ്പെട്ടതും തിലക് വർമ്മയാണ്

മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിനെ 148 റൺസിൽ ഒതുക്കാനായത് ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ബൗളിംങ് മികവുതന്നെ.   2.5 ഓവറിൽ പ്രോട്ടീസിന്‍റെ   നാലു വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ റീസ ഹെൻഡ്രിക്സിനെ (പൂജ്യം) ബൗൾഡാക്കി അർഷ്ദീപ് സിങ് ആദ്യ പ്രഹരമേൽപ്പിച്ചു. രണ്ടാം ഓവറിൽ റയാൻ റിക്കെൽട്ടണെ (ആറു പന്തിൽ ഒന്ന്) ഹാർദിക് പാണ്ഡ്യ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ നായകൻ എയ്ഡൻ മാർക്രമിനെയും (എട്ടു പന്തിൽ എട്ട്), ഹെൻറിച് ക്ലാസനെയും (പൂജ്യം) പുറത്താക്കി വീണ്ടും അർഷ്ദീപ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു

നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനവും അധിക നേരം നീണ്ടുനിന്നില്ല. 12ാം ഓവറിലെ അവസാന പന്തിൽ മില്ലറെ (27 പന്തിൽ 36) പുറത്താക്കി വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ 29 പന്തിൽ 43 റൺസെടുത്ത സ്റ്റബ്സിനെ രവി ബിഷ്ണോയി എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ഇരുവരും ചേർന്ന 86 റൺസാണ് കൂട്ടിച്ചേർത്തത്

ആൻഡിൽ സിമെലൻ (അഞ്ചു പന്തിൽ രണ്ട്), ജെറാൾഡ് കൂട്സി (എട്ടു പന്തിൽ 12), കേശവ് മഹാരാജ് (എട്ടു പന്തിൽ ആറ്), ലൂത്തോ സിപംല (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 12 പന്തിൽ 29 റൺസുമായി മാർകോ ജാൻസൻ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അർഷ്ദീപ് മൂന്നു വിക്കറ്റ് കരസ്ഥമാക്കി. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....