ഇന്ത്യക്ക് പരമ്പര; രണ്ടാം ട്വൻ്റി20 യിൽ ശ്രീലങ്കക്കെതിരെ 7 വിക്കറ്റ് ജയം

Date:

ശ്രീലങ്ക :മഴക്കളി നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 15 പന്തിൽ 30 റൺസെടുത്ത യശസ്വി ജയ്സ്വാളും 12 പന്തിൽ 26 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവും ഒമ്പത് പന്തിൽ 22 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുമാണ് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഒാവറിലെ മൂന്ന് പന്തിൽ ആറ് റൺസെടുത്ത് നിൽകെയാണ് മഴയെത്തിയത്. പരിക്കേറ്റ ഓപണർ ശുഭ്മാൻ ഗില്ലിന് പകരം അന്തിമ ഇലവനിൽ ഇടം നേടിയ സഞ്ജു സാംസണാണ് യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിംഗ ജോഡിയായി എത്തിയത്.

മഴമാറി മത്സരം പുനാരാരംഭിച്ചയുടൻ സഞ്ജുവിനെ ഇന്ത്യക്ക് നഷ്ടമായി. മഹീഷ് തീക്ഷ്ണ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.

നേരത്തെ, 34 പന്തിൽ 54 റൺസെടുത്ത കുശാൽ പെരേരയാണ് ശ്രീലങ്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

10 റൺസെടുത്ത് കുശാൽ മെൻഡിസിനെ പെട്ടെന്ന് നഷ്ടമായെങ്കിലും പാത്തും നിസാങ്കയും(32) കുശാൽ പെരേരയും(54) ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു. 26 റൺസെടുത്ത് കാമിന്തു മെൻഡിസ് മികച്ച പിന്തുണ നൽകിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടപ്പെട്ടത് റണ്ണൊഴുക്ക് കുറച്ചു.

നായകൻ ചരിത് അസലങ്ക (14), ദാസുൻ ശനക (0), വാനിതു ഹസരങ്ക (0) രമേശ് മെൻഡിസ് (12) മഹീഷ് തീക്ഷ്ണ (2) എന്നിവർ പുറത്തായി. ഒരു റൺസുമായി മതീഷ് പതിരാനയും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്നും ഹാർദിക് പാണ്ഡ്യ, അർഷദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...