ഗുസ്തിയിൽ അമൻ ഷെരാവത്തിന് വെങ്കലം;ഒളിംപിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ

Date:

പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ-സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ
ഗുസ്തി താരം അമൻ ഷെരാവത്തിന് വെങ്കലം. പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തിയാണ് അമൻ ഷെരാവത്തിൻ്റെ മെഡൽ നേട്ടം. ഒളിംപിക്സിലെ ഇന്ത്യയുടെ ആറാം മെഡലാണ് ഇത്.

വ്യാഴാഴ്ച ഇന്ത്യൻ സംഘം രണ്ട് മെഡലുകൾ കൂടി പട്ടികയിൽ ചേർത്തിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഷൂട്ടർമാർ നേരത്തെ നേടിയ മൂന്ന് വെങ്കല മെഡലുകൾക്ക് പുറമേ, നീരജ് ചോപ്രയും ഇന്ത്യൻ പുരുഷ ഹോക്കി ടീമും യഥാക്രമം ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു

ഒളിമ്പിക്‌സിൻ്റെ അവസാന ദിനവും രണ്ട് ഇനങ്ങളും ബാക്കിയിരിക്കെ, ഒളിമ്പിക്‌സിൽ മുൻപ് ഇന്ത്യ നേടിയ ഏഴ്   മെഡലുകളെ മറികടക്കാൻ ഇത്തവണ കഴിയുമോ എന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.   

21 കാരനായ ഇന്ത്യൻ ഗുസ്തി താരം തൻ്റെ പേര് ഒളിമ്പ്യൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തുക മാത്രമല്ല ചെയ്തത്. വെങ്കല മെഡൽ നേട്ടത്തിലൂടെ അദ്ദേഹം ചരിത്രം കുറിക്കുകയും ചെയ്തു. ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി ഷെരാവത്ത്.

2003 ജൂലൈ 16 ന് ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ബിരോഹർ ഗ്രാമത്തിൽ ജനിച്ച അമൻ്റെ ആദ്യകാല ജീവിതം കഠിനമായിരുന്നു. 11 വയസ്സുള്ളപ്പോൾ ഷെരാവത്തിന് മാതാപിതാക്കളെ നഷ്ടമായി. ഒരനുജത്തി കൂടിയുള്ള ഷെരാവത്തിന്റെ ജീവിതത്തിൽ അമ്മാവൻ സുധിർ ഷെരാവത്തിന്റെ ഇടപെടലാണ് വഴിത്തിരിവായി മാറിയത്.

19 വയസ്സ് ആകുമ്പോഴേക്കും അമൻ ഗുസ്തി ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ തുടങ്ങിയിരുന്നു. 2019-ൽ നൂർ-സുൽത്താനിൽ നടന്ന ഏഷ്യൻ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ താരം സ്വർണം നേടി. തുടർന്ന് 2021-ൽ ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പും നേടി തൻ്റെ വിജയം ഇരട്ടിയാക്കി.

അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അമൻ മാറി. കൂടാതെ അസ്താനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി.

Share post:

Popular

More like this
Related

നടൻ ഷൈന്‍ ടോം ചാക്കോ എറണാകും നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ്...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...