അപൂർവ്വ മഴപ്പെയ്ത്ത് ; സ്പെയിനിൽ മിന്നൽ പ്രളയം, 200 ഓളം പേർക്ക് ജീവഹാനി, മരണനിരക്ക് ഇനിയും കൂടിയേക്കും

Date:

( Photo Courtesy : X )

വലൻസിയ: അപൂർവ്വ മഴപ്പെയ്ത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും സ്പെയിനിൽ 200 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മഴ മുന്നറിയിപ്പ് സംവിധാനങ്ങൾ പാടേ പാളിയ സ്പെയിനിൽ പ്രളയം കവർന്നെടുത്തവരുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യതയെന്നറിയുന്നു. സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയാണ് രൂക്ഷമായ പ്രളയക്കെടുതിയിൽ മുങ്ങിയമർന്നത്. മെഡിറ്ററേനിയൻ തീരത്തെ വലൻസിയ മേഖലയിലാണ് ഏറ്റവുമധികം ജീവനുകൾ പ്രളയം കവർന്നത്.

25000 ആളുകൾ താമസിക്കുന്ന പൈ പോർട്ടയിൽ ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 62 പേർ മരണപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയേക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സാധിക്കാതിരുന്നതിനാൽ കാറുകളിലും കെട്ടിടങ്ങളിലെ കീഴ് നിലകളിലുള്ളവരും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിശക്ത മഴയിലേക്ക് എത്താനുള്ള സാഹചര്യമൊരുക്കിയെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ചൊവ്വാഴ്ച പ്രാദേശിക സമം വൈകുന്നേരം ഏഴ് മണിയോടെ മാത്രമാണ് അതിശക്ത മഴയുടെ മുന്നറിയിപ്പ് അധികൃതർ ജനങ്ങൾക്ക് നൽകിയത്. ഇതിനോടകം തന്നെ പലയിടത്തും പ്രളയ ജലം നിരവധി വീടുകളേയും റോഡുകളേയും വെള്ളത്തിൽ മുക്കിയിരുന്നു. പ്രളയത്തേക്കുറിച്ച് ധാരണയില്ലാതെ റോഡ് യാത്രയിൽ വാഹനങ്ങളിൽ കുടുങ്ങിപ്പോയവരാണ് മരിച്ചവരിൽ ഏറെയും. പ്രളയ ജലത്തിൽ, ആളുകൾ കുടുങ്ങിക്കിടക്കുന്ന കാറുകൾ ഒലിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഉട്ടിയൽ, ചിവ തുടങ്ങിയ മേഖലയിലും മഴ പെയ്തെങ്കിലും പൈ പോർട്ടയിലാണ് പ്രളയം സാരമായി ബാധിച്ചത്.

ഫ്ലാറ്റുകളിലെ താഴത്തെ നിലകൾ പൂർണ്ണമായും മുങ്ങി. കെയർ ഹോമുകളുടെ ഒന്നാം നിലയിലുണ്ടായിരുന്ന നിരവധി അന്തേവാസികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്. വെള്ളം കയറാൻ തുടങ്ങിയതോടെ ഗാരേജുകളിൽ നിന്ന് കാർ പുറത്ത് എത്തിക്കാൻ ശ്രമം നടത്തിയവരേയും മരണം കവർന്നു.

തീരമേഖലയോട് ചേർന്ന മേഖലകളിൽ കടൽ തീരത്ത് നിന്ന് ഏഴ് കിലോമീറ്ററോളം ജനവാസ മേഖല പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഉള്ളത്. ഏറെക്കാലമായി മഴ പെയ്യാതിരുന്ന മേഖലയിൽ പെട്ടന്നുണ്ടായ അതിശക്ത മഴയിലെ ജലം ആഗിരണം ചെയ്യാൻ സാധ്യമാകാത്ത നിലയിൽ മണ്ണിനെ എത്തിച്ചതായും വിദഗ്ധർ നിരീക്ഷിക്കുന്നത്. എട്ട് മണിക്കൂറിൽ ചിവയിൽ മാത്രം പെയ്തിറങ്ങിയത് ഒരു വർഷത്തിൽ ഈ മേഖലയിൽ ലഭിക്കുന്ന മുഴുവൻ മഴയാണെന്നാണ് സ്പെയിനിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കിയത്.

യൂറോപ്പിലെ മറ്റ് മേഖലകളിലും അസാധാരണ മഴയാണ് ലഭിക്കുന്നത്. സെപ്തംബർ മാസത്തിന്റെ മധ്യത്തോടെ യൂറോപ്പിന്റെ മധ്യമേഖലയിലെല്ലാം തന്നെ ശക്തമായ മഴയാണ് പെയ്യുന്നത്. പ്രവചനം പോലും അസാധ്യമായ രീതിയിലാണ് താപനില ഉയരുന്നതിന് പിന്നാലെ ഹൈഡ്രോളജിക്കൾ സൈക്കിൾ നടക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധർ ചൂണിക്കാട്ടുന്നത്.

Infrequent rainfall; Flash floods in Spain, 200 dead, death toll likely to rise

https://twitter.com/accuweather/status/1852093507357544592?t=SoC-V8UbjWHIBM5qWiDWuQ&s=19

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...