ഇന്‍സ്റ്റ’ഗ്രാം’ വിട്ട് 17പവൻ മോഷ്ടിച്ചു; മുബീന പിടിയിൽ

Date:

കൊല്ലം : മോഷണക്കേസിൽ ഇന്‍സ്റ്റഗ്രാം താരം പിടിയിലായി. കൊല്ലം ചിതറ ഭജനമഠം സ്വദേശി മുബീനയെയാണ് 17 പവന്‍ സ്വർണം മോഷ്ടിച്ചതിൻ്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്.

മുബീനയുടെ ഭര്‍തൃസഹോദരി മുനീറയാണു പരാതിക്കാരി. മുനീറയുടെ 6 പവന്‍റെ താലിമാല, ഒരു പവന്‍റെ വള തുടങ്ങി 17 പവന്‍ ആഭരണങ്ങളാണു മുബീന മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 30 ന് നടന്ന മോഷണ വിവരം ഒക്ടോബറിലാണു വീട്ടുകാര്‍ അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോൾ മുബീനയാണ് പ്രതിയെന്നു കണ്ടെത്തി. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മുബീന കുറ്റം സമ്മതിച്ചില്ല. പിന്നീട് ആഡംബര ജീവിതത്തിനായി മോഷ്ടിച്ചതാണെന്നു സമ്മതിച്ചു. സ്വര്‍ണം കണ്ടെത്താനുണ്ടെന്നു പൊലീസ് അറിയിച്ചു.

Share post:

Popular

More like this
Related

ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

iഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ്...

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത മാത്രമല്ല, നേരിട്ടുള്ള ചർച്ചയ്ക്കും തയ്യാറെന്ന് യുഎസ്

വാഷിംങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുകെ വിദേശകാര്യ സെക്രട്ടറി...