ദില്ലിയിലെ വൻ ആക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ; വിദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

Date:

ന്യൂഡൽഹി : ദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ. വിദേശിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവർ ശേഖരിച്ചു. ദില്ലിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇന്ത്യ പുറത്താക്കിയ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീൻ ആണ് ഇതിലൊരാൾ നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദ്ദേശം നൽകിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയിൽ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിൽ ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാനും പുറത്താക്കിയിരുന്നു

Share post:

Popular

More like this
Related

കർണാടക കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് ജാമ്യം; പിറകെ ഗംഭീര സ്വീകരണവും റോഡ് ഷോയും

ബംഗളൂരു : കർണാടകയിലെ ഹാവേരിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന കൂട്ടബലാത്സംഗ...

പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശത്തിൻ്റെ ഭാഗം, നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ പ്രധാന ഭാഗമാണെന്നുംഒരു സ്ഥാപനത്തിനും ഒരു...

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പാക് ലഫ്റ്റ്‌നന്റ് ജനറലിൻ്റെ ഭീഷണി

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പ്രസ്താവനയുമായി പാക്കിസ്ഥാന്‍ സൈനിക വക്താവ്. വെള്ളം നല്‍കിയില്ലെങ്കില്‍...

വേലി തന്നെ വിളവ് തിന്നു ; കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചെത്തുന്നുണ്ടോ എന്ന്  പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ചെത്തി, നടപടിയും നേരിട്ടു

ആറ്റിങ്ങൽ : കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ...