കോടികളുടെ നിക്ഷേപത്തട്ടിപ്പ്: കെ.പി.സി.സി. സെക്രട്ടറി സി.എസ്. ശ്രീനിവാസൻ അറസ്റ്റിൽ

Date:

തൃശ്ശൂർ: നിക്ഷേപത്തട്ടിപ്പിൽ കെ.പി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ മുൻ കൗൺസിലറുമായ അന്നമനട പാലിശ്ശേരി ചാത്തോത്തിൽ വീട്ടിൽ സി.എസ്. ശ്രീനിവാസൻ അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു. ഇതേകേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് നാലിന് പ്രവാസിവ്യവസായി ടി.എ. സുന്ദർമേനോൻ അറസ്റ്റിലായിരുന്നു. ഇനിയും നാലുപേർ പിടിയിലാകാനുണ്ട്.

തൃശ്ശൂർ വെസ്റ്റ് പോലീസിൽ രജിസ്റ്റർ ചെയ്ത 18 കേസുകളിലാണ് ഈ അറസ്റ്റ്. 62 പേരാണ് പരാതിക്കാർ. വെസ്റ്റ് സ്റ്റേഷനിൽനിന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നിക്ഷേപകരിൽ ചിലർ മുഖ്യമന്ത്രിക്ക് പരാതിനൽകിയതോടെയായിരുന്നു ഇത്. ബഡ്‌സ് നിയമപ്രകാരം പ്രതികളുടെ സ്വത്ത്‌ മരവിപ്പിക്കുകയും കണ്ടുകെട്ടാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാളായ പുതൂർക്കര പുത്തൻവീട്ടിൽ ബിജു മണികണ്ഠനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജുവും സുന്ദർമേനോനും റിമാൻഡിലാണ്.

പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികൾ തട്ടിപ്പുനടത്തിയെന്നാണ് പരാതി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു സി.എസ്. ശ്രീനിവാസൻ. ഏഴുകോടിയിലധികം രൂപയാണ് ഇവർ അടങ്ങുന്ന സംഘം തട്ടിയത്. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുക, ആർ.ബി.ഐ. നിബന്ധനകൾക്ക് വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിക്കുക, നിക്ഷേപങ്ങൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരേയുള്ളത്. വഞ്ചനക്കുറ്റവും ബഡ്‌സ് നിയമവുമുൾപ്പെടെ ചുമത്തിയിട്ടുണ്ട്.

പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ച പണം ഡയറക്ടർമാർ ഭൂസ്വത്ത് വാങ്ങാനുപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാത്ത സംഭവങ്ങളും നിരവധിയുണ്ട്.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...