ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

Date:

i
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബി‌സി‌സി‌ഐ ഔദ്യോഗികമായി അറിയിച്ചു. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3 നാണ് കലാശപ്പോരാട്ടം നടക്കുക.

ഇന്ത്യ- പാക് സംഘര്‍ഷം വര്‍ദ്ധിച്ചതോടെയാണ് ബിസിസിഐ ഐപിഎല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെയ്ക്കാൻ തീരുമാനിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിന് സുരക്ഷാഭീഷണിയുണ്ടാകുന്ന സാഹചര്യം വരെയുണ്ടായി

Share post:

Popular

More like this
Related

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത മാത്രമല്ല, നേരിട്ടുള്ള ചർച്ചയ്ക്കും തയ്യാറെന്ന് യുഎസ്

വാഷിംങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുകെ വിദേശകാര്യ സെക്രട്ടറി...

സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ

വത്തിക്കാൻ : ഇന്ത്യ - പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് മാർപാപ്പ...