ബെയ്‌റൂട്ട് : ബെയ്‌റൂട്ടിൽ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളില്‍ ശനിയാഴ് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം നേരിട്ടിട്ടുണ്ടെന്നാണ് പുറത്തവരുന്ന വിവരം.
ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദും കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ട്. ലെബനന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ടിരുന്ന നേതാവാണ് ഹാഷിം സഫീദ്. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായി നസ്റല്ലയുടെ പിന്‍ഗാമിയായി സഫീദ്ദീന്‍ എത്തുമെന്ന വിിലയിരുത്തലുകള്‍ക്കിടെ് ഹാഷിം സഫീദ്ദീനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍, ഹാഷിം സഫീദ്ദീനെകുറിച്ചു വിവരങ്ങളില്ലെന്ന വാര്‍ത്തകൾ വെറും കിംവദന്തികള്‍ എന്നാണ് ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് പ്രസ്താവന ചൂണ്ടിക്കാട്ടിയത്.
സെന്‍ട്രല്‍ ഗാസ മുനമ്പിലെ ദേര്‍ അല്‍-ബാലയിലെ ഷുഹാദ അല്‍-അഖ്സ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. മസ്ജിദ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ തങ്ങിയിരുന്ന പള്ളിക്ക് നേരെയാണ് ആക്രണം ഉണ്ടായത്.
അതിനിടെ, ഗാസയിലും ലെബനനിലും സൈനിക നടപടി തുടരുന്ന ഇസ്രയേലിനുള്ള ആയുധവിതരണം നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ നാണം കെട്ട നിലപാട് എന്നായിരുന്നു നെതന്യാഹു വിമര്‍ശിച്ചത്.