ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ ; ഹിസ്ബുല്ല പ്രതികരണം വന്നില്ല

Date:

ടെൽ അവീവ് : ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. “ഹസൻ നസ്‌റല്ല മരിച്ചു,” സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ നദവ് ശോഷാനി ശനിയാഴ്ച എക്‌സിൽ കുറിച്ചു. അതേസമയം, ബോംബാക്രമണത്തിന് ശേഷം നേതാവിൻ്റെ സ്ഥിതിയെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

മൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്. ഇറാൻ പിന്തുണയോടെയാണ് ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ. 18 വർഷമായി ഇസ്രയേൽ ഹസൻ നസ്റല്ലയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

റിപ്പോർട്ട് ശരിയെങ്കിൽ ഇറാൻ പിന്തുണയോടെ ഹിസ്ബുല്ല- ഇസ്രയേൽ നേർക്കുനേർ പോരാട്ടത്തിലേക്ക് പുതിയ സംഭവവികാസങ്ങൾ നയിക്കാനും സാദ്ധ്യതയുണ്ട്. ലെബനനിൽ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല. സൈനബ് നസ്രല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള നിലവിലെ ൻ്റ ആക്രമണത്തിൻ്റെ ഗതി തന്നെ മാറി മറിഞ്ഞേക്കാം.

.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...