ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ തീർത്ത് ഇസ്രയേല്‍. 24 മണിക്കൂറിനിടെ 216 ബോംബാക്രമണങ്ങളാണ് ഇസ്രയേല്‍ തീർത്തത്. ലബനീസ് ഇസ്‍ലാമിസ്റ്റ് സംഘടനയായ ജമാ ഇസ്‍ലാമിയ സംഘാംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. ഇന്നലെ നടത്തിയ ആക്രമണത്തിൽ 105 പേര്‍ കൊല്ലപ്പെടുകയും 359പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ഗാസയിലെ ആക്രമണത്തില്‍ ഇന്നലെ 28പേര്‍ കൊല്ലപ്പെട്ടു. യെമനിലെ ഹൂതികള്‍ക്ക് നേരേ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലും വ്യോമാക്രമണം നടത്തി. യെമൻ തുറമുഖമായ ഹൊദൈദയിലാണ് ആക്രമണം. ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു
വരുംദിവസങ്ങളിൽ ലബനനിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചേക്കുമെന്ന സൂചന നൽകി അതിർത്തിയിൽ ടാങ്കുകളും കവചിതവാഹനങ്ങളും നിരന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 1,000 പേർ കൊല്ലപ്പെട്ടു. 6,000 പേർക്കു പരുക്കേറ്റു.
ബോംബാക്രമണങ്ങൾ മൂലം ലബനനിൽ നിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം ജനങ്ങൾക്ക് ഭക്ഷണം നൽകാനുള്ള അടിയന്തര നടപടികൾ യുഎൻ ഫുഡ് പ്രോഗ്രാം (ഡബ്ല്യൂഎഫ്പി ) ആരംഭിച്ചു.