കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്കും എത്തിയെങ്കിൽ അപമാനകരം – ബിനോയ്‌ വിശ്വം

Date:

തിരുവനന്തപുരം : എൽ.ഡി.എഫിലെ രണ്ട് എം.എൽ.എമാർക്ക് 100 കോടി കൈക്കൂലി ഓഫർ ചെയ്ത് എൻ.സി.പി. പാളയത്തിൽ എത്തിക്കാൻ തോമസ് കെ. തോമസ് എം.എൽ.എ. ശ്രമിച്ചെന്ന ആരോപണത്തിൽ രൂക്ഷമായി പ്രതികരിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികൾക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവർക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്ന് ബിനോയ് വിശ്വം.

ഈ വാർത്ത വളരെ ഗൗരവമായാണ് സി.പി.ഐ. കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തിൽ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്ന നിലപാട്. കാളച്ചന്തയിലെ കാളകളെ പോലെ എം.എൻ.എമാരെ വാങ്ങുന്ന ഏർപ്പാട് ഇന്ത്യയിലെ പലഭാഗത്തുമുണ്ട്. അത് കേരളത്തിലേക്ക് എത്തുന്നുവെന്നത് അപമാനകരം തന്നെയാണ്. അതിനെകുറിച്ച് ഗൗരവകരമായി തന്നെ അന്വേഷണം നടക്കണമെന്നാണ് ബിനോയി വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴ ആരോപണത്തിൽ എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത്തരത്തിലുള്ള ഒരാൾക്കും എൽ.ഡി.എഫിന്റെ ഭാഗമായിരിക്കാൻ അർഹതയില്ല. എൽ.ഡി.എഫ് നീതിപൂർവ്വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണ്. ആ എൽ.ഡി.എഫിൽ ഒരു എം.എൽ.എയും വിലക്ക് വാങ്ങപ്പെടാനായി നിൽക്കാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽ.ഡി.എഫിലെ രണ്ട് എം.എൽ.എമാരെ എൻ.സി.പി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് എൻ.സി.പി. നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയതതായായണ് ആരോപണം. മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസിലെ ഏക എം.എൽ.എയുമായ ആന്റണി രാജുവിനും ആർ.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...