സെൻസർ ചെയ്ത ചിത്രമല്ലേ, പിന്നെന്തിനാണ് എതിർപ്പ്?; എമ്പുരാനെതിരായ ഹർജി തള്ളി ഹൈക്കോടതി

Date:

കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്നും കോടതി പറഞ്ഞു. ചിത്രം സെന്‍സർ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുന്‍പാകെയാണ് എമ്പുരാനെതിരേയുള്ള ഹര്‍ജി വന്നത്. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷാണ് എമ്പുരാനെതിരേ കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോ എന്ന്  ആരാഞ്ഞ കോടതി സിനിമയുടെ പ്രദര്‍ശനം തടയാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം  തള്ളി. കലാപസാദ്ധ്യതയുണ്ടെന്ന്
ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

അതേസമയം, പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് വിജേഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. ‘പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാൽ വിജീഷിനെ സംസ്ഥാന അദ്ധ്യക്ഷന്റെ അനുമതിയോടുകൂടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു’, എന്നാണ് പാര്‍ട്ടി പ്രസ്താവന. നടപടിക്ക് പിന്നാലെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിജീഷ് വ്യക്തമാക്കി.  നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് വ്യക്തമാക്കി.

Share post:

Popular

More like this
Related

‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; സംസ്ഥാനങ്ങൾക്ക് അമിത് ഷായുടെ അടിയന്തര നിർദ്ദേശം

ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്...

പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരേയും സന്ദർശിച്ച്...

ജമ്മു കശ്മീർ ബന്ദിപ്പോരയിലെ  ഏറ്റുമുട്ടലിൽ എൽഇടി കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി)...