ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റർ

Date:

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി പറയുന്നത് വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്നും പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കെതിരായ മാധ്യമങ്ങളുടെ ഗൂഢാലോചന പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ദിവസത്തിൽ മാധ്യമങ്ങൾ ഇപി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് സിപിഐഎമ്മിനെ വിമർശിച്ച് ചില ഇല്ലാക്കഥകൾ കെട്ടിച്ചമച്ചിരിക്കുന്നു. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്.

ഡിസി ബുക്സ് പ്രസാധനത്തിനായി അനൗൺസ് ചെയ്ത പുസ്തകം തന്റെ കഥയല്ലെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്തുവന്ന പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇപി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വന്നത് എന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

Share post:

Popular

More like this
Related

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...