ജെഡിയു നേതാവിന്റെ കൊലപാതകം : 5 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

Date:

കൊച്ചി : തൃശൂർ നാട്ടികയിൽ ജനതാദൾ (യു) നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. ജനതാദൾ (യു) നേതാവായിരുന്ന പി.ജി.ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ തൃശൂർ അഡീഷനൽ ജില്ലാ കോടതി വിട്ടയച്ച പത്തു പ്രതികളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചു പേരും കുറ്റക്കാരാണെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ആണ് ശിക്ഷ വിധിച്ചത്. 

ആർഎസ്എസ് – ബിജെപി പ്രവർത്തകരായ പെരിങ്ങോട്ടുകര മരോട്ടിക്കൽ ഋഷികേശ്, മുറ്റിച്ചൂർ കൂട്ടാല നിജിൽ, കാരമുക്ക് കൊച്ചത്തു പ്രശാന്ത്, പൂക്കോട് പ്ലാക്കിൽ രശാന്ത്, വാലപ്പറമ്പിൽ ബ്രഷ്നേവ് എന്നിവരാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവർ. ഒപ്പം, ആറു മുതല്‍ പത്തു വരെ പ്രതികളെ വെറുതെ വിട്ട സെഷൻസ് കോടതി വിധി അംഗീകരിക്കുകയും ചെയ്തു.

ഇന്ന് ശിക്ഷ ലഭിച്ച രണ്ടാം പ്രതി നിജിലും അഞ്ചാം പ്രതി ബ്രഷ്നേവും മറ്റൊരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അന്തിക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലാണ് ഇരുവർക്കും  ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസമൊടുവിലാണ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചത്. പിന്നാലെയാണ് ഇപ്പോൾ ദീപക് വധക്കേസിലും ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇവരെ നിലവിൽ കഴിയുന്ന ജയിലിലേക്ക് തന്നെ തിരികെ അയയ്ക്കാനാണ് കോടതി നിർദ്ദേശം.

2015 മാർച്ച് 24നായിരുന്നു ജെഡി(യു) സംസ്ഥാന കൗൺസിൽ അംഗവും നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റുമായ പെരിങ്ങോട്ടുകര കരുവാംകുളം പൊറ്റെക്കാട്ട പി.ജി. ദീപക്കിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...