ജാർഖണ്ഡ് തെരഞ്ഞെടുപ്പ : 56 പേരുടെ സ്ഥാനാർഥിപ്പട്ടികയുമായി ജെഎംഎം; ഹേമന്ത് സോറൻ ബർഹൈതിൽ

Date:

റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 56 പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച. രാവിലെ പുറത്തിറക്കിയ 35 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. 21 പേരാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്.

സാഹിബ്ഗഞ്ച് ജില്ലയിലെ ബർഹൈത് മണ്ഡലത്തിൽ നിന്നാണ് ഹേമന്ത് സോറൻ മത്സരിക്കുക. ഗിരിദിഹിലെ ഗാണ്ടേ മണ്ഡലത്തിൽ കൽപ്പനയും സ്ഥാനാർഥിയാകും. ധുംക മണ്ഡലത്തിൽ ഹേമന്ത് സോറന്റെ സഹോദരൻ ബസന്ത് സോറനാണ് സ്ഥാനാർഥി.

രണ്ടാംഘട്ട പട്ടികയിൽ രാജ്യസഭ എംപി മഹുവ മാജിയും ഇടംപിടിച്ചു. റാഞ്ചിയിലാണ് മഹുവ മത്സരിക്കുക. 2022ലാണ് മഹുവ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 2014ലും 2019ലും റാഞ്ചിയിൽ മത്സരിച്ച് മഹുവ പരാജയപ്പെട്ടിരുന്നു. ജെഎംഎം വനിതാ വിഭാഗത്തിന്റെ മുൻ പ്രസിഡന്റു കൂടിയാണ് മഹുവ.

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റിലും കോൺഗ്രസും ജെഎംഎമ്മും മത്സരിക്കാനാണ് ധാരണ. ബാക്കി 11 സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികൾക്ക് വീതിച്ചു നൽകും. ആർജെ‍ഡിയും ഇടതുപാർട്ടികളും ഇതിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോൺഗ്രസ് 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽനിന്നും മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ജംഷഡ്പുർ ഈസ്റ്റിൽ നിന്നും മത്സരിക്കും.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...