കൊൽക്കത്തയിൽ നീതിക്കായുള്ള ജൂനിയർ ഡോക്‌ടർമാരുടെ പോരാട്ടം കനക്കുന്നു ; പിന്തുണയുമായി വീണ്ടും 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്‌ടർമാരുടെ സംഘടന

Date:

[ Photo Courtesy : AFP]

കൊൽക്കത്ത: ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ പിന്തുണയുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ വീണ്ടും രംഗത്തെത്തി. ഒക്ടോബർ 14 മുതൽ, 48 മണിക്കൂർ ഭാഗിക പണിമുടക്കിനാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

അത്യാഹിത വിഭാഗം തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. 14ന് രാവിലെ 6 മുതൽ പണിമുടക്ക് ആരംഭിക്കും. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഓഗസ്റ്റ് ഒന്‍പതിനാണ് ആർ.ജി.കർ ആശുപത്രിയിലെ 31 വയസ്സുള്ള പിജി ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി സഞ്ജയ് റോയ് പിടിയിലായി. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നും, ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചു. സമരത്തിന് രാജ്യവ്യാപകമായി വലിയ പിന്തുണ ലഭിച്ചു. രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ മമത സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് ചർച്ചക്ക് തയ്യാറായി.

പക്ഷെ , സംഭവം നടന്ന് മാസം രണ്ട് കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കാതെ സർക്കാർ നിസ്സംഗത തുടരുന്ന ഘട്ടത്തിലാണ് നീതിക്കായി വീണ്ടും ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങിയത്. ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഇരുന്നൂറോളം സർക്കാർ ഡോക്ടർമാർ പ്രതീകാത്മകമായി രാജിവച്ചു.

അതേസമയം, കൊല ചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി നടപ്പാക്കാനും ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കാനും യാതൊന്നും ചെയ്യാതെ, ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ കൂട്ടരാജി സേവന ചട്ടങ്ങൾ അനുസരിച്ചല്ലെന്ന് കണ്ടെത്താനുള്ള ഉത്സാഹമാണ് സർക്കാർ കാണിക്കുന്നതെന്ന പൊതുജനാഭിപ്രായമാണ് ഉയരുന്നത്. രാജി സാധുതയുള്ളതല്ലെന്നും ചട്ടങ്ങൾ അനുസരിച്ച് വ്യക്തിഗതമായി വേണം രാജിക്കത്ത് സമർപ്പിക്കേണ്ടതെന്നുമാണ് സർക്കാർ ഭാഷ്യം.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...