ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന സു​പ്രീം​കോ​ട​തിയുടെ 51-ാമത് ചീ​ഫ് ജ​സ്റ്റി​സ്

Date:

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യു​ടെ 51ാമ​ത് ചീ​ഫ് ജ​സ്റ്റി​സാ​യി ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന സ്ഥാനമേൽക്കും. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് സ്ഥാ​ന​മൊ​ഴിയുന്നതിൻ്റെ പി​റ്റേ​ദി​വ​സം ന​വം​ബ​ർ 11 നാണ് ​ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുക.

നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‍വാ​ൽ എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​താ​ണി​ത്. 2022 ന​വം​ബ​ർ എ​ട്ടി​നാ​ണ് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ് ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റ​ത്.

1960 മേ​യ് 14ന് ​ജ​നി​ച്ച ജ​സ്റ്റി​സ് ഖ​ന്ന ഡ​ൽ​ഹി സ​ർ​വ്വക​ലാ​ശാ​ല കാ​മ്പ​സ് ലോ ​സെ​ന്റ​റി​ലാ​ണ് പ​ഠി​ച്ച​ത്. 2005 ൽ ​ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ അ​ഡീ​ഷ​ന​ൽ ജ​ഡ്ജാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക​യും 2006 ൽ ​സ്ഥി​ര​പ്പെ​ടു​ക​യും​ ചെ​യ്തു. 2019 ജ​നു​വ​രി 18നാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യ​ത്.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...