ന്യൂഡൽഹി : പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.
സുപ്രീംകോടതിയിലെ ഏക മലയാളി ജഡ്ജി സി.ടി.രവികുമാർ കഴിഞ്ഞയാഴ്ചയാണ് വിരമിച്ചത്. വിനോദ് ചന്ദ്രൻ 2011 മുതൽ 2023വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2023ൽ പട്ന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. നോർത്ത് പറവൂർ സ്വദേശിയാണ് ഇദ്ദേഹം.