കൽപ്പറ്റ: വയനാട്ടിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിന് ഒരു ടേം കൂടി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ജില്ലാ സെക്രട്ടറിയെ ഐക്യകണ്ഠേന യാണ് തെരഞ്ഞെടുത്തതെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. .27 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ 5 അംഗങ്ങൾ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞിമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.