കണ്ണൂർ : പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പീടികൂടിയത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്.
കടയുടമയുടെ ബന്ധുവില്‍ നിന്ന് 3000 രൂപയാണ് തഹസില്‍ദാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കല്യാശേരിയിലെ വീട്ടിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കടയുടമ വിജിലൻസിൽ പരാതി നൽകിയതനുസരിച്ചായിരുന്നു അറസ്റ്റ്
വിജിലൻസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. മുൻപ് വില്ലേജ് ഓഫിസറായിരുന്ന കാലത്തും സുരേഷ് ചന്ദ്രബോസ് കൈക്കൂലി കേസിൽ പിടികൂടുകയും സസ്പെൻഷൻ നേരിടുകയും ചെയ്തിട്ടുണ്ട്