‘പഴയ ശീലങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ്’ – മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം :  പഴയ ശീലങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും ‘ തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ഏറെ മുന്നേറാനുണ്ട്. നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുത്. ചുവപ്പുനാട പഴയതു പോലെ ഇല്ല, പക്ഷെ ചില വകുപ്പുകളിൽ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളിൽ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുത്. ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകാനാകണം ഫയൽ നോട്ടത്തിൻ്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...