ബ്ലൂ ഒറിജിനിന്റെ സ്ത്രീകൾ മാത്രമുള്ള ക്രൂ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കൻ ഗായിക കാറ്റി പെറി ഇന്ന് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നു. ചരിത്രപരമായ ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി, തന്റെ ബഹിരാകാശ പേടകത്തിന്റെ കാപ്സ്യൂളിന്റെ വിശദമായ കാഴ്ച ഒരു വീഡിയോവിലൂടെ അവർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
പെറി എന്ന് എഴുതിയിരിക്കുന്ന നീല നിറത്തിലുള്ള സ്‌പേസ് യൂണിഫോം ധരിച്ചാണ് അവർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തൻ്റെ ബഹിരാകാശ ദൗത്യത്തിന് കാറ്റി പെറി ‘ഫെതർ-2’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കാപ്സ്യൂളിലെ തന്റെ നമ്പർ രണ്ട് സീറ്റും അവർ നമുക്ക് കാണിച്ചു തരുന്നുണ്ട്. യാത്രയെക്കാരുങ്ങുന്ന ആനന്ദത്തിലും പാട്ടിനോടുള്ള അടങ്ങാത്ത ആവേശത്തിലും കാപ്സ്യൂളിന്റെ ഉൾവശക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടവൾ ഈണത്തിൽ പാടി – “ഇതാ പുതിയ ഇടയൻ”

“15 വർഷമായി ബഹിരാകാശത്തേക്ക് പോകണമെന്ന് ഞാൻ സ്വപ്നം കാണുന്നു, നാളെ ആ സ്വപ്നം യാഥാർത്ഥ്യമാകും,” കാറ്റി പെറി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ദി ടേക്കിംഗ് അപ്പ് സ്‌പേസ് ക്രൂ നാളെ രാവിലെ 7 മണിക്ക് സിടിയിൽ ലോഞ്ച് ചെയ്യും, ആദ്യത്തെ പൂർണ്ണ വനിതാ ബഹിരാകാശ വിമാന ക്രൂ ആയി മാറുമ്പോൾ അവിശ്വസനീയവും പ്രചോദനാത്മകവുമായ മറ്റ് അഞ്ച് സ്ത്രീകളോടൊപ്പം യാത്രതിരിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ട്!”

മാധ്യമപ്രവർത്തക ഗെയ്ൽ കിംഗ്, ലോറൻ സ്ഞ്ചസ് (ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസിന്റെ പങ്കാളി), പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, എയ്‌റോസ്‌പേസ് എഞ്ചിനീയർ ഐഷ ബോവ്, ചലച്ചിത്ര നിർമ്മാതാവ് കെറിയാൻ ഫ്ലിൻ എന്നിവരാണ് കാറ്റി പെറിയുടെ സഹയാത്രികർ.
“അവിശ്വസനീയമാണ് ഈ യാത്ര. എങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഞാൻ പറയില്ല. കാരണം, നമ്മുടെ സ്വപ്നങ്ങളിൽ വിശ്വസിക്കുകയും നിരന്തരം അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതെന്ന് ഞാൻ കരുതുന്നതിനാൽ ഞാൻ ഇത് വിശ്വസിക്കുന്നു.” – ആത്മവിശ്വാസം സ്ഫുരിക്കുന്ന കാറ്റി പെറിയുടെ വാക്കുകൾ വീഡിയോ കേൾക്കുന്ന ആരാധകരിലും ആവേശം ജനിപ്പിക്കും.
https://www.instagram.com/reel/DIaYaGQxtwr/?igsh=azIwYnJseGY2OHgz