സഞ്ജു വിഷയത്തിൽ പ്രതികരിച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

Date:

കൊച്ചി: സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പരസ്യ വിമര്‍ശനങ്ങളില്‍ സഞ്ജു സാംസണെ പിന്തുണച്ച എസ് ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്. കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്തില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. സഞ്ജുവിനെ ക്രൂശിക്കരുതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമായിരുന്നു കെസിഎ വിഷയത്തില്‍ ശ്രീശാന്തിന്റെ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ശ്രീശാന്തിന്റെ ഈ പരാമര്‍ശം പൊതുസമൂഹത്തിന് മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണെന്നാണ് വക്കീല്‍ നോട്ടീസിലെ പരാമര്‍ശം. ശ്രീശാന്ത് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം സെയ്‌ലേഴ്‌സിന്റെ സഹ ഉടമ എന്ന നിലയ്ക്ക് ചട്ടലംഘനം നടത്തിയെന്നാണ് കെസിഎയുടെ ആരോപണം. നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ശ്രീശാന്ത് ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ചൂണ്ടിക്കാട്ടുന്നു.

വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ പരാമർശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിജയ ഹസാരെ ട്രോഫിക്കുള്ള പരിശീലനത്തിന് സഞ്ജു തയ്യാറാണെന്ന് കെസിഎയെ അറിയിച്ചിട്ടും കെസിഎ പ്രതികരിച്ചില്ലെന്നായിരുന്നു സഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ആരോപിച്ചിരുന്നത്. ഈ വിമര്‍ശനങ്ങളെ കെസിഎ പൂര്‍ണ്ണമായി തള്ളി. സഞ്ജു ഞാനുണ്ടാകില്ല എന്ന ഒറ്റവരി മെസേജ് മാത്രമാണ് തങ്ങള്‍ക്ക് അയച്ചതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. ഈ വിവാദമാണ്  ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിൻ്റെ വഴി തടഞ്ഞതെന്ന തരത്തില്‍ ചര്‍ച്ച വന്നതോടെ കെസിഎ പ്രതിരോധത്തിലായിരുന്നു.

Share post:

Popular

More like this
Related

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി; 3 ഡയറക്ടർമാർ 1.14 കോടി രൂപ അടക്കണം. 

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായ ബി.ബി.സി. ഇന്ത്യയ്ക്ക് 3.44...

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ  ഓഫീസറും കുടുംബവും മരിച്ച നിലയിൽ; ദുർഗന്ധം വമിച്ച് മൃതദേഹങ്ങൾ 

കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം.  കസ്റ്റംസ്...

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ  അടുത്ത ആഴ്ച മുതൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി...