കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ സുനിത

Date:

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ സുനിത വെറുമൊരു മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഭർത്താവിനെ മദ്യനയ കേസിൽ കുടുക്കിയതെന്ന് ജന്തർ മന്തറിൽ നടന്ന ഇൻഡ്യ ബ്ലോക്ക് റാലിയെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഡ്യ ബ്ലോക്ക് നേതാക്കൾ ജന്ദർമന്തറിൽ ഒത്തുകൂടിയത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ ഭർത്താവിനെ ജയിലിൽ അടച്ചിരിക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകുമെന്ന് സുനിത പറഞ്ഞു. മാർച്ചിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അദ്ദേഹത്തെ തെളിവുകളില്ലാതെയാണ് ജയിലിലടച്ചത്.

അരവിന്ദ് കെജ്‌രിവാളുമായി മഗുന്ത റെഡ്ഡി ഒരു തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെകൊണ്ട് നിർബന്ധിച്ച് കെജ്രിവാളിനെതിരെ ഇ.ഡി മൊഴി കൊടുപ്പിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. തന്റെ ഭർത്താവ് 22 വർഷമായി പ്രമേഹബാധിതനാണ്. ഷുഗർ കൂടുന്നത് നിയന്ത്രിക്കാൻ ഇൻസുലിൻ എടുക്കാൻ അദ്ദേഹത്തിന് കോടതിയിൽ പോകേണ്ടിവന്നുവെന്നും അവർ പറഞ്ഞു.

400 കടക്കുക എന്ന മുദ്രാവാക്യം വിളിച്ച ബിജെപി 240ൽ ഒതുങ്ങിയെന്നും അഹങ്കാരം അൽപ്പം കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇത് ജനങ്ങൾ തകർക്കുമെന്നും സുനിത പറഞ്ഞു.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...