മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക്  തമിഴ്‌നാടിന് അനുമതി നല്‍കി കേരളം; പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതു വരെയെന്ന് ഉത്തരവ്

Date:

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക്  തമിഴ്‌നാടിന് അനുമതി നല്‍കി കേരളം. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതിയെന്ന് ഉത്തരവ് പറയുന്നു.

കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്‌നാട് സംഘത്തെ കേരള വനംവകുപ്പ് ചെക്ക് പോസറ്റിൽ തടഞ്ഞിരുന്നു. പെരിയാര്‍ വന്യമൃഗസങ്കേതത്തില്‍ കൂടി നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ മുന്‍കൂട്ടി കേരളത്തിന്റെ അനുമതി വാങ്ങണമെന്നുണ്ട്. തുടർന്ന് അനുമതി ലഭിക്കാതെ വാഹനങ്ങൾ തിരികെ പോയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തന്തെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനായി വൈക്കത്തെത്തിയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭ്യമായത്.

ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്ക് നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍യുള്ള അറ്റകുറ്റപ്പണികൾക്കാണ് തമിഴ്നാട് അനുമതി തേടിയത്. ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസര്‍മാരുടെയോ സാന്നിദ്ധ്യത്തിൽ മാത്രമേ പണികൾ നടത്താന്‍ പാടുള്ളു. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കണം. വനനിയമങ്ങള്‍ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് അനുമതി നല്‍കുക. തേക്കടി, വള്ളക്കടവ് ചെക്ക്‌പോസ്റ്റുകളില്‍ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാമഗ്രികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഒരുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സൈറ്റില്‍ നടത്താന്‍ പാടില്ല. 1980ലെ വനസംരക്ഷണ നിയമം അനുമതിയില്ലാത്ത ഒരു പുതിയ നിര്‍മ്മാണവും പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...