തൊഴിലിടത്തിലെ സ്ത്രീസുരക്ഷയ്ക്ക് നിയമനിർമ്മാണവുമായി സംസ്ഥാന സർക്കാർ

Date:

തിരുവനന്തപുരം: സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമ്മാണം സർക്കാർ ഉടൻ പ്രാബല്യത്തിലാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ചലച്ചിത്ര മേഖലയിലെ സ്ത്രീസാന്നിദ്ധ്യത്തിനാണ് ഈ വർഷത്തെ മേള പ്രാമുഖ്യം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ തന്നെ ദീപ്തമാക്കിയവരെയാണ് മറക്കില്ലൊരിക്കലും’ പരിപാടിയിൽ ആദരിക്കുന്നത്. തലമുറകളുടെ സംഗമമാണ് പരിപാടിയെന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെതിരശീലയിൽതിളങ്ങിയ മുതിർന്ന നടിമാരെയാണ് ചടങ്ങിൽ ആദരിച്ചത്. ടി.ആർ. ഓമന, വഞ്ചിയൂർ രാധ, വിനോദിനി, രാജശ്രീ, .ആർ. വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുർഗ, റീന, മല്ലിക സുകുമാരൻ, ഹേമ ചൗധരി, ഭവാനി, അനുപമ മോഹൻ, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐ.എഫ്.എഫ്.കെ. ലോഗോ ആലേഖനം ചെയ്ത ഫലകവും ഉപഹാരവും മന്ത്രി കൈമാറി. ആദരിക്കപ്പെട്ട ഓരോ നടിമാരും മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയ പ്രൊഫൈൽ വിഡിയോകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.

Share post:

Popular

More like this
Related

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...