കടമെടുപ്പ് പരിധിക്കേസ് ഉടൻ പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ

Date:

ന്യൂഡൽഹി: കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബലാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം പരി​ഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഓണത്തിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.

കടപരിധിയിലെ കേന്ദ്രനിലപാടിനെതിരേ കേരളം സമർപ്പിച്ച ഹർജി കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയുടെ രണ്ടം​ഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഭരണഘടനയുടെ 293ാം അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. ഈ വകുപ്പ് ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ വിഷയമായതിനാൽ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

അഞ്ച് മാസങ്ങൾക്ക് ശേഷവും സ്യൂട്ട് ഹർജി ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുന്ന നടപടികൾ ആരംഭിച്ചില്ല. ഇതോടെ, ഹർജി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ രജിസ്ട്രാർ ലിസ്റ്റിംഗിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഭരണഘടനാ ബെഞ്ചിന് വിട്ട കേസായതിനാൽ ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് രജിസ്ട്രി സർക്കാർ അഭിഭാഷകരെ അറിയിച്ചു. ഇതിന് പിന്നാലെയാണ്, സീനിയർ അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാൻഡിങ് കോൺസൽ സികെ ശശി എന്നിവർ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയിൽ ആവശ്യം ഉന്നയിക്കുന്നതിന് മുമ്പ് കപിൽ സിബലുമായി സംസ്ഥാന സർക്കാരിലെ ഉന്നതഉദ്യോ​ഗസ്ഥർ ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ വി. മനു, സുപ്രീം കോടതിയിലെ സർക്കാർ സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി എന്നിവരാണ് കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, കൂടിക്കാഴ്ചയിൽ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...