നസ്റല്ലയെ വധിച്ചത് മധ്യപൂർ‌വ്വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാൻ സാധ്യത, ഒപ്പം വെല്ലുവിളിയും : നെതന്യാഹു

Date:

ജറുസലം: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ വധം മധ്യപൂർ‌വ്വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാൻ സാധ്യതയുള്ള ചരിത്ര മുഹൂർത്തമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും വടക്കൻ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി അവരുടെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വരും വർഷങ്ങളിൽ മേഖലയിലെ ശക്തിസന്തുലനം മാറ്റുന്നതിനും ഹസൻ നസ്റല്ലയെ വധിച്ചത് അനിവാര്യമായ ചുവടുവയ്പ്പായിരുന്നു. ഹിസ്ബുല്ലയുടെ മറ്റ് ഉന്നത കമാൻഡർമാരെ മാത്രം വധിച്ചാൽ മതിയാവില്ല, ഹസൻ നസ്റല്ലയും വധിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ശിൽപിയായിരുന്നു നസ്റല്ലയെന്നും നെതന്യാഹു ആരോപിച്ചു.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...