‘നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യും’ – ഇസ്രയേലിനോട് ഖമനയി; ഇറാനിൽ 5 ദിവസത്തെ ദുഃഖാചരണം

Date:

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇസ്രായേലിനോട ഇറാൻ‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെള്ളിയാഴ്ച തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത്. ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക്പിന്തുണ നൽകുന്നത് ഇറാനാണ്. ഹസൻ നസ്റല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസൻ നസ്റല്ലയുടെ വധത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇരകൾക്ക് നീതി ലഭിച്ചുവെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വെടിനിർത്തലിന് അഭ്യർഥിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിവയ്പ് തുടരുകയാണെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന വെടിവയ്പ്പിൽ 33 പേർ മരിച്ചു. 200 പേർക്ക് പരുക്കേറ്റു.

തിങ്കളാഴ്ച ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ എണ്ണൂറിലധികം പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നസ്റല്ലയുടെ കൊലപാതകത്തെ തുടർന്ന് അടിയന്തരമായി യുഎൻ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അധികാരമേഖലയിലും, പ്രതിനിധികൾക്കുമേലും നടക്കുന്ന ആക്രമണങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്ന് ഇറാന്റെ യുഎൻ അംബാസഡർ വ്യക്തമാക്കി. മേഖലയെ യുദ്ധത്തിലേക്ക് നയിക്കുന്ന ഇസ്രയേൽ നടപടികളെ ചെറുക്കണമെന്നും യുഎന്നിനോട് അഭ്യർഥിച്ചു.

ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് 50,000പേർ ലബനനിൽനിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി യുഎൻ അധികൃതർ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം പേരെ സംഘർഷം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും യുഎൻ അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.

Share post:

Popular

More like this
Related

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...