കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്, ഇടപ്പള്ളി മുതൽ അരൂർറൂട്ടിൽ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ; സി.എം.പി കരട് ചർച്ച

Date:

കൊച്ചി: കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര ഗതാഗത രൂപരേഖയുടെ (സി.എം.പി) കരട് ചർച്ച മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ടൗൺഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും യോഗത്തിലാണ് രൂപരേഖ അവതരിപ്പിച്ചത്.

തുടർ ദിവസങ്ങളിൽ കോർപ്പറേഷൻ കൗൺസിൽ, കൊച്ചിയോട് ചേർന്നുകിടക്കുന്ന ഒൻപത് നഗരസഭാ കൗൺസിലുകൾ, 29 പഞ്ചായത്തുകൾ എന്നിവ യോഗം ചേർന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തയ്യാറാക്കും. നിയോജകമണ്ഡലം അടിസ്ഥാനത്തിലും യോഗം ചേരും.

കരട് രേഖയിലുള്ളത്

നഗരത്തിലെ പാർക്കിങ് ഏരിയയുടെ അപര്യാപ്തത

ശരിയായ പാർക്കിങ് മാനേജ്മെന്റ് സംവിധാനത്തിന്റെ അഭാവം

ഗതാഗതക്കുരുക്ക്, സബർബൻ ട്രെയിൻ പദ്ധതി

ഇടപ്പള്ളി മുതൽ അരൂർറൂട്ടിൽ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം

കൊച്ചി മെട്രോറെയിൽ ശൃംഖല ആലുവയിൽനിന്ന് അങ്കമാലിയിലേക്കും കൊച്ചി വിമാനത്താവളത്തിലേക്കും നീട്ടേണ്ടതിന്റെ ആവശ്യകത

കരട് സി.എം.പി റിപ്പോർട്ട് കെ.എം.ആർ.എൽ വെബ്സൈറ്റിൽ ( https://kochimetro.org/cmp-kochi/) പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. കൂടാതെ, ഈ കരട് സി.എം.പി റിപ്പോർട്ടിലെ നിർദേശങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള ഒരു ഫീഡ്ബാക്ക് ഫോമും കെ.എം.ആർ.എൽ വെബ്സൈറ്റിലെ കരട് സി.എം.പി റിപ്പോർട്ടിനൊപ്പം ലഭ്യമാണ്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...