കൊൽക്കത്ത വനിത ഡോക്ടറുടെ കൊലപാതകം: ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലും അറസ്റ്റിൽ

Date:

കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) അഭിജിത് മൊണ്ടൽ എന്നിവരാണ് അറസ്റ്റിലായത്

അറസ്റ്റിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, എഫ്ഐആർ ഫയൽ ചെയ്യുന്നത് വൈകിപ്പിച്ചതിനും കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ കൃത്രിമം കാണിച്ചതിനുമാണ് ഘോഷും മൊണ്ടലും പ്രതികളായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കുന്ന നടപടികളിൽ സിബിഐ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നേരത്തെ അറസ്റ്റിലായ സഞ്ജയ് റോയ് ബലാത്സംഗത്തിലും കൊലപാതകത്തിലും മുഖ്യപ്രതിയാണ്. സന്ദീപ് ഘോഷും എസ്എച്ച്ഒ അഭിജിത് മൊണ്ടലും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റങ്ങളാണ് നേരിടുന്നത്.

അഴിമതി ആരോപണങ്ങളും മറ്റ് അറസ്റ്റുകളും

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ േേസിന് പുറമെ, ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടും തുടർന്നുള്ള പ്രത്യേക അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ടും സിബിഐ അറസ്റ്റ് നടന്നിട്ടുണ്ട്. അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടാണ് സന്ദീപ് ഘോഷും മറ്റ് മൂന്ന് പേരും അറസ്റ്റിലായത്. ഘോഷിൻ്റെ സെക്യൂരിറ്റി ഗാർഡ് അഫ്സർ അലി ഖാൻ, ആശുപത്രി വെണ്ടർമാരായ ബിപ്ലവ് സിംഗ്, സുമോൻ ഹസ്ര എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് മൂന്ന് പേർ.

ആസ്പത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അക്തർ അലിയുടെ ഹരജിയെ തുടർന്നാണ് സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 23ന് ഉത്തരവിട്ടത്. സന്ദീപ് ഘോഷിൻ്റെ കാലത്തെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കോടതി സംസ്ഥാന നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്ഐടി) അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...