കുസാറ്റ് : ഭരണഭാഷാവാരം ശ്യാം പുഷ്കരൻ ഉദ്ഘാടനം ചെയ്തു ; സമാപനസമ്മേളനത്തിൽ ഡോ. ആർ. രാജശ്രീ മുഖ്യാതിഥിയാകും

Date:

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ 2024ലെ ഭരണഭാഷാവാരം പരിപാടി നവംബർ ഒന്നിന് ഭരണകാര്യാലയത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ചൊല്ലിക്കൊടുത്ത ഭരണഭാഷാപ്രതിജ്ഞയോടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്തും പ്രശസ്ത നിർമാതാവും നടനുമായ ശ്രീ. ശ്യാം പുഷ്കരൻ നിർവഹിച്ചു. സിനിമാരചനയിലേക്ക് തന്നെ നയിച്ച സാഹചര്യങ്ങൾ ഓർത്തെടുത്ത് അനുഭവങ്ങൾ പങ്കുവച്ച ശ്യാം പുഷ്‌കരൻ്റെ പ്രസംഗം ഹൃദ്യമായി. “സിനിമയ്ക്ക് വേണ്ടത് മലയാളമല്ല, ദൃശ്യഭാഷയാണ്. എന്നാൽ ഡയലോഗിന് ഭാഷ അത്യാവശ്യമാണ്. കഥയും തിരക്കഥയും രചിക്കുന്നത് എങ്ങനെ എന്ന് പഠിക്കാനാകും. സംഭാഷണം പക്ഷെ നിരീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ടതാണ്,” ശ്യാം പുഷ്കരൻ പറഞ്ഞു. എഴുത്തിലും വിഷ്വൽ തിങ്കിങ്ങിലും സിനിമാ രചനകളിലെ രാഷ്ട്രീയത്തിലും തന്നെ സ്വാധീനിച്ചിട്ടുള്ള ഓട്ടൻതുള്ളൽ, കഥാപ്രസംഗം, കാർട്ടൂൺ തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ച് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു.മൂന്ന് ദിവസത്തെ മലയാളദിനം പുസ്തകോത്സവം രജിസ്ട്രാർ ഡോ. അരുൺ എ യു ഉദ്ഘാടനം ചെയ്തു.

ഭരണഭാഷാവാരത്തിന്റെ ഭാഗമായി രണ്ടാം തീയ്യതി ജീവനക്കാർക്കായി ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ഭാഷാവിദഗ്ധൻ ഡോ ആർ ശിവകുമാറിന്റെ
ഭരണഭാഷാപ്രയോഗങ്ങൾ ആസ്പദമാക്കിയ ക്ലാസ്സ് സംഘടിപ്പിക്കും.

ആറിന് ഇംഗ്ലീഷ്-വിശേഷഭാഷാവിഭാഗം മേധാവി ഡോ. ബൃന്ദ ബാല ശ്രീനിവാസൻ രചിച്ച ‘അനിതാഖിലം’ എന്ന പുസ്തകം രജിസ്ട്രാർ പ്രകാശനം ചെയ്യും. സർവ്വകലാശാലാ സമൂഹത്തിൽ നിന്നുള്ള എഴുത്തുകാരെ ആദരിക്കുന്ന ഒരു ചടങ്ങിന് പുറമെ കവിതാപാരായണം, പ്രശ്നോത്തരി, തുടങ്ങി വിവിധ മത്സരങ്ങളും ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമാകും. നവംബർ ഏഴിന് നടക്കുന്ന സമാപനസമ്മേളനത്തിൽ കേളരാസാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് ഡോ. ആർ. രാജശ്രീ മുഖ്യാതിഥിയാകും. ഭാഷാപുരസ്കാരവിതരണവും സമ്മാനദാനവും കലാപരിപാടികളും സമാപനദിനത്തിന്റെ മാറ്റ് കൂട്ടും.

Share post:

Popular

More like this
Related

ആരോഗ്യപ്രശ്നം; പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക്...

സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...