ലാലു പ്രസാദ് കളിയാക്കി, യാത്രയുടെ പേരു മാറ്റി നിതീഷ് കുമാർ

Date:

പട്ന : ലാലു പ്രസാദ് യാദവിൻ്റെ പരിഹാസം നിതീഷ് കുമാറിന് കുറിക്കുകൊണ്ടു.  പ്രഖ്യാപിച്ച യാത്രയുടെ പേര് മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിൻ്റെ ‘മഹിളാ സംവാദ് യാത്ര’ പെണ്ണുങ്ങളെ വായ് നോക്കാനുള്ള യാത്രയാണെന്നായിരുന്നു ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിൻ്റെ പരിഹാസം. ഈ മാസം 23ന് ആരംഭിക്കുന്ന യാത്രയുടെ പേര് ഉടൻ മാറ്റി  ‘പ്രഗതി യാത്ര’ എന്നാക്കി.

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ചെലവിൽ പ്രചാരണ യാത്ര നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും വിമർശിച്ചു. ‘പ്രഗതി യാത്ര’ നികുതിദായകന്റെ ചെലവിലുള്ള പിക്നിക് ആണെന്നാണു തേജസ്വിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സമാജ് സുധാർ യാത്ര, സമാധാൻ യാത്ര എന്നിങ്ങനെ രണ്ടു ജനസമ്പർക്ക യാത്രകൾ നിതീഷ് നടത്തിയിരുന്നു.

Share post:

Popular

More like this
Related

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...