പ്രധാനമന്ത്രിയാകാന്‍ താൽപര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഗഡ്കരിക്ക് നേതാവിന്റെ വാഗ്ദാനം; നേതാവ് ആരെന്ന് വെളിപ്പെടുത്താതെ ഗഡ്കരി

Date:

നാഗ്പൂർ : പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ് പൂരില്‍ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് ഗഡ്കരിയുടെ വെളിപ്പെടുത്തൽ. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്‍റെ പേരോ സന്ദര്‍ഭമോ വെളിപ്പെടുത്താന്‍ ഗഡ്കരി തയ്യാറായതുമില്ല. പുതിയ വിവാദത്തിനാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ വഴിവെയ്ക്കുന്നത്.

മൂന്നാം തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭരണത്തിലേറാൻ ആവശ്യമായ മാന്ത്രിക സംഖ്യ തികയ്ക്കാൻ സാധിക്കാതെ വന്ന അവസരം മുതലെടുത്ത് നരേന്ദ്ര മോഡിയെ മാറ്റി നിർത്താനുള്ള ശ്രമം ഈ പിന്തുണ വാഗ്ദാനത്തിന് പിന്നിലുണ്ടായിരുന്നോ എന്നത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടേക്കാം. നിതിൻ ഗഡ്കരി അല്ലെങ്കിൽ രാജ്നാഥ് സിങ്ങ്, ഇവരിലാരെങ്കിലും പ്രധാനമന്ത്രിയാകാൻ തയ്യാറായാൽ പിന്തുണയ്ക്കണം എന്നൊരു നിലപാട് ചില നേതാക്കൾക്കുണ്ടായിരുന്നതായി അന്നേ അനൗദ്യോഗിക ചർച്ചകളിലെങ്കിലും ഇടം പിടിച്ചതും ഇതിൻറെ ഭാഗമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മോദിക്ക് ഒളിയമ്പുമായി ഗഡ്കരി നടത്തിയ പ്രസ്താവനകളും ഈ വെളിപ്പെടുത്തലിന് പുതിയ മാനം നൽകിയേക്കും.

നിതീഷ് കുമാറിന്റെയും നവീൻ പട്നായിക്കിന്റെയും പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിൽ തുടരുന്നത്. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന നിതീഷ് കുമാറടക്കം മറുകണ്ടം ചാടിയതോടെയാണ് മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എങ്ങാനും പ്രധാനമന്ത്രി പദത്തിലൊരു മാറ്റം സംഭവിക്കുകയാണെങ്കിൽ തൻറെ പേരും ഉയർന്നിരിക്കട്ടെ എന്നതും ഇത്തരമൊരു പ്രസ്താവനയിലൂടെ ഗഡ്കരി ലക്ഷ്യം വെയ്ക്കുന്നുണ്ടാവാമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു

Share post:

Popular

More like this
Related

നടി മിനു മുനീർ‌ അറസ്റ്റിൽ.

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ 1 അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി...

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...