നടി രശ്മികയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് ; നടിയെ മാത്രമല്ല കൊടവ സമുദായത്തെക്കൂടിയാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കത്ത് പ്രതിപാദിക്കുന്നു

Date:

ബെംഗളൂരു : നടി രശ്മിക മന്ദാനക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്. കന്നഡിഗയായി അറിയപ്പെടാൻ താൽപ്പര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയുടെ ആഹ്വാനത്തിനു പിന്നാലെയാണ് നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷനൽ കൗൺസിൽ രംഗത്തെത്തിയത്. സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രി ജി.പരമേശ്വരക്കും കൗൺസിൽ കത്ത് നൽകിയിട്ടുണ്ട്. നടിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സർക്കാർ മാനിക്കണം, എംഎൽഎയുടെ നടപടി ഗുണ്ടായിസമാണ്, നടിയെ മാത്രമല്ല കൊടവ സമുദായത്തെക്കൂടിയാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കൗൺസിൽ പ്രസിഡന്റ് എൻ.യു.നാച്ചപ്പയുടെ കത്തിൽ ചൂണിക്കാട്ടിയിട്ടുണ്ട്.

കുടക് സ്വദേശിയായ നടി ഹൈദരാബാദുകാരിയായി അറിയപ്പെടാനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ വർഷം ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം ഇതു പറഞ്ഞു നിരസിച്ചെന്നുമാണ് എംഎൽഎ രവികുമാറിൻ്റെ ആരോപണം. കന്നഡിഗരെ അവഹേളിച്ച ഇവരെ പാഠം പഠിപ്പിക്കണമെന്നും എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന്, കന്നഡ രക്ഷണ വേദികെ കൺവീനർ നാരായണ ഗൗഡയും രശ്മികക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് കന്നഡ ചലച്ചിത്ര താരങ്ങൾ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയിൽ വെച്ച് തന്നെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രശ്മികയെ ലക്ഷ്യമിട്ട് രവികുമാർ എംഎൽഎ ആക്ഷേപം.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...