ലിപ്സ്റ്റിക് ഉപയോഗം ചോദ്യം ചെയ്തു ; വനിതാ ദഫേദാറിനെ സ്ഥലം മാറ്റി

Date:

ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്ത ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലം മാറ്റി. ദഫേദറായ എസ്ബി മാധവിയാണ് സ്ഥലം മാറ്റ നടപടി നേരിട്ടത്. കഴിഞ്ഞമാസം നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ മാധവി ലിപ്സ്റ്റിക് അണിഞ്ഞെത്തിയതാണ് പ്രശ്‌നമായത്.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് തന്നെ കാണിക്കണമെന്ന് മേയര്‍ ആര്‍ പ്രിയയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ ശിവശങ്കറിനോട് മാധവി ആവശ്യപ്പെടുകയായിരുന്നു. നടപടി മനുഷ്യവകാശ ലംഘനമാണെന്നും മാധവി പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച മെമ്മോയ്ക്ക് നല്‍കിയ മറുപടിയിലാണ് മാധവി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനാണ്. ഇത്തരം നിര്‍ദേശങ്ങള്‍ കടുത്ത മനുഷ്യവകാശ ലംഘനമാണ്,’ മെമ്മോയ്ക്ക് നല്‍കിയ മറുപടിയില്‍ മാധവി പറയുന്നു. ജോലിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റുന്നയാളാണ് താനെന്നും മാധവി പറഞ്ഞു. ‘നിങ്ങള്‍ എന്നോട് ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അത് അനുസരിച്ചില്ല. അതൊരു നിയമലംഘനമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവ് എന്നെ കാണിക്കണം,’ മാധവി പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ ഈ വിഷയത്തില്‍ വിശദീകരണവുമായി മേയര്‍ ആര്‍ പ്രിയ രംഗത്തെത്തി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയില്‍ ദഫേദാറായ മാധവി പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി എന്ന് മേയര്‍ പറഞ്ഞു. ‘കടുംനിറത്തിലുള്ളതും പെട്ടെന്ന് കണ്ണിലുടക്കുന്ന തരത്തിലുള്ളതുമായ ലിപ്സ്റ്റിക്കുകളാണ് ദഫേദാര്‍ ഉപയോഗിക്കാറുള്ളത്. മന്ത്രിമാര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഔദ്യോഗിക പരിപാടികള്‍ക്ക് ഞങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ട സാഹചര്യങ്ങളുണ്ടാകാറുണ്ട്,’ മേയര്‍ ആര്‍ പ്രിയ പറഞ്ഞു.

Share post:

Popular

More like this
Related

ഇന്ത്യയോട് തോറ്റ് സെമി കാണാതെ പുറത്ത് ; അക്വിബ് ജാവേദിനെ പുറത്താക്കി പുതിയ പരിശീലകനെ തേടാൻ പാക് ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയോട്  തോറ്റ്  സെമി കാണാതെ പുറത്തായ പാക്കിസ്ഥാന്‍...

‘ഇ.ഡിയുടെ മിക്ക കേസുകളും പിഴച്ചത്, സംസ്ഥാനം രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ ശക്തം’ സുപ്രീം കോടതിയിൽ കേരളം

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്യുന്ന മിക്ക കേസുകളും പിഴച്ചതാണെന്ന് കേരളം....

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം

ന്യൂഡൽഹി∙ 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാത കേസിൽ...