ധനുഷിനെതിരെ നയൻതാരയെ പിന്തുണച്ച് നടിമാരുടെ നീണ്ട നിര

Date:

വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ധനുഷിനെതിരെ നയൻതാരക്ക് പിന്തുണയുമായി നിരവധി നടിമാർ. ധനുഷിനൊപ്പം സിനിമയിൽ അഭിനയിച്ച നടിമാരും പിന്തുണയുമായി എത്തിയിട്ടുണ്ടെന്നതാണ് കൗതുകം. പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസൻ, ഗൗരി ജി. കിഷൻ എന്നിവരാണ് അവരിൽ ചിലർ.

ഭരത് ബാല സംവിധാനംചെയ്ത തമിഴ് ചിത്രം മാരിയാനിൽ ധനുഷും പാർവതിയും ഒന്നിച്ചഭിനയിച്ചിരുന്നു. ആർ.എസ്. ദുരൈ സെന്തിൽകുമാർ സംവിധാനംചെയ്ത കൊടിയിലാണ് അനുപമ ധനുഷിനൊപ്പം അഭിനയിച്ചത്. ബോളിവുഡ് താരങ്ങളായ എക്ത കപൂർ, ദിയ മിർസ, ശിൽപ റാവു, ഉർഫി ജാവേദ് എന്നിവരും നയൻതാരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു.

നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിൽ നയൻതാരക്കെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരിരുന്നു. 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് ധനുഷിൻ്റെ നോട്ടീസ്.  ഇതിനെതിരെ പ്രതികരിച്ച് നയൻതാര നൽകിയ മറുപടിയാണ് ചർച്ചക്ക്

Share post:

Popular

More like this
Related

ഇന്ത്യ-പാക് സംഘർഷം: ഡൽഹി വിമാനത്താവളത്തിൽ 130 ലധികം വിമാന സർവ്വീസുകൾ റദ്ദാക്കി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ സംഘർഷങ്ങൾ കണക്കിലെടുത്ത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ടെറിട്ടോറിയൽ ആർമിയിലെ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കരസേനാ മേധാവിക്ക് അധികാരം നൽകി സർക്കാർ

പാക്കിസ്ഥാനുമായുള്ള വടക്കൻ, പടിഞ്ഞാറൻ അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനയെ സഹായിക്കാൻ...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത്...