നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

Date:

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സത്തെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കു പുന:പരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെയും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെയും മറുപടി ലഭിക്കും വരെയാണ് ഫലം തടഞ്ഞത്.

45 മിനിറ്റോളമാണ് പരീക്ഷാകേന്ദ്രത്തിൽ വൈദ്യുതി തടസ്സപ്പെട്ടത്. തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണു നടപടി. കേസ് ജൂൺ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 4 നായിരുന്നു പരീക്ഷ.

Share post:

Popular

More like this
Related

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13...

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ...